മാഹി: ഈസ്റ്റ് പള്ളൂർ ഇ.എസ്.ഐ ഡിസ്‍പെൻസറിക്ക് സമീപത്തെ പൂട്ടിയിട്ട വീടുകളിൽ പരക്കെ കവർച്ച. വാതിലും ഗ്രില്ലും തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. വിദേശത്തുള്ള മക്കളെ സന്ദർശിക്കാനായിപോയ കൊള്ളുമ്മൽ എസ്.പി ഹൗസിൽ സഫിയയുടെ വീട്ടിൽ വെള്ളിയാഴ്ച രാത്രി മോഷണം നടന്നു. മാഹി കോളജിൽനിന്ന് വിരമിച്ച് പുതുച്ചേരിയിൽ താമസിക്കുന്ന അധ്യാപികയുടെ വീട്ടിലും കഴിഞ്ഞ ദിവസം കള്ളൻ കയറി. ഈ രണ്ട് വീടുകൾക്കും പിറകിലുള്ള പ്രവാസിയുടെ വീട്ടിൽനിന്ന് രണ്ട് ചാക്ക് അടക്ക മോഷണം പോയി. ഇതിന് സമീപത്തെ, പുതുച്ചേരിയിൽ താമസിക്കുന്ന നാരായണൻ നായരുടെ വീട്ടിലെ തെങ്ങിൽ കയറി പകൽ സമയത്ത് ഇളനീർ മോഷണവും നടന്നു. ഇ.എസ്.ഐക്ക് സമീപത്തെ തെരുവുവിളക്ക് ഒരു വർഷത്തോളമായി പ്രകാശിക്കാത്തതാണ് സാമൂഹിക വിരുദ്ധർക്ക് സൗകര്യമാവുന്നതെന്ന് നാട്ടുകാർ പറഞ്ഞു. പള്ളൂർ പൊലീസെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.