മാഹി: വേനൽമഴയിൽ മാഹിയിൽ പരക്കെ നാശം. മരങ്ങൾ കടപുഴകി വൈദ്യുതി ലൈനുകൾ തകർന്നു. പല വീടുകളുടെയും മേൽക്കൂര ഉൾപ്പെടെ തകർന്നു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. വെസ്റ്റ് പള്ളൂർ, ഈസ്റ്റ് പള്ളൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ 20 മണിക്കൂറിനുശേഷമാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. പള്ളൂർ ഗ്രാമത്തിയിലെ പരേതനായ വെളുത്ത പറമ്പത്ത് ബാലന്റെ വീടിന്റെ മേൽക്കൂര തെങ്ങുവീണ് പൂർണമായും തകർന്നു. തൊട്ടടുത്ത പുതിയ വീടിനു മുകളിലും മരം കടപുഴകി. കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിനുസമീപം രാത്രി വൈദ്യുതി ലൈനിൽ തെങ്ങുവീണ് ഗതാഗതവും വൈദ്യുതിയും നിലച്ചു. ശനിയാഴ്ച പുലർച്ച അഗ്‌നിസുരക്ഷ സേനയെത്തി മുറിച്ചുനീക്കി. സ്പിന്നിങ് മില്ലിനുസമീപം വൈദ്യുതി ലൈൻ മുറിഞ്ഞുവീണു. വയലക്കണ്ടി ബസ് സ്റ്റോപ്പിനുസമീപം മുറിഞ്ഞുവീണ മരം രാത്രി മുറിച്ചുമാറ്റി. അഴിയൂർ നാലാം വാർഡിൽ മദമ്മൽ താഴെ ശ്യാമളയുടെ വീടിനുമുകളിൽ തെങ്ങ് മുറിഞ്ഞുവീണു. മരം കടപുഴകി ഷൈമോൻ കൊട്ടാമലാകുന്നിന്റെ വീട് പൂർണമായും മരച്ചില്ലകളാൽ മൂടിയ നിലയിലായി. പഞ്ചായത്ത് പ്രസിഡൻറ് ശശിധരൻ തോട്ടത്തിലിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. Caption: 1 - അഴിയൂർ കൊട്ടാമലാകുന്ന് ഷൈമോന്റെ വീട് മരംവീണ് പൂർണമായും മൂടിയ നിലയിൽ 2 - പള്ളൂർ ഗ്രാമത്തിയിലെ പരേതനായ വെളുത്തപറമ്പത്ത് ബാലന്റെ വീടിന്റെ മേൽക്കൂര തെങ്ങുവീണ് പൂർണമായും തകർന്ന നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.