കണ്ണൂർ: ടൗൺസ്ക്വയറിൽ നടക്കുന്ന രാജസ്ഥാൻ ഗ്രാമീണമേള വൈവിധ്യ ഉൽപന്നങ്ങളുമായി ശ്രദ്ധേയമാകുന്നു. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കലാശിൽപികളും നെയ്ത്തുകാരും നിർമിച്ച ഉൽപന്നങ്ങൾ 50ലധികം സ്റ്റാളുകളിലായാണ് പ്രദർശനം. രാജസ്ഥാൻ, ബംഗാൾ, കൊൽക്കത്ത എന്നിവിടങ്ങളിൽനിന്നുള്ള വ്യത്യസ്ഥങ്ങളായ വസ്ത്രങ്ങൾ, ബനാറസിൽനിന്നുള്ള സിൽക് സാരികൾ എന്നിവ മേളയുടെ ആകർഷമാണ്. രാജസ്ഥാൻ കുർത്തി, ജയ്പൂർ ഹാൻഡ് ലൂം ഹാൻഡ് ബാഗുകൾ, വൈറ്റ് മെറ്റൽ, വിവിധ കല്ലുകളിൽ തീർത്ത ആഭരണങ്ങൾ, സ്റ്റോൺ ജ്വല്ലറികൾ എന്നിവ അത്യാകർഷകമായ ഉൽപന്നങ്ങളാണ്. അടുക്കളയിലേക്കുള്ള വിവിധ ഉൽപന്നങ്ങളുടെ സ്റ്റാളും ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതൽ രാത്രി ഒമ്പത് വരെയാണ് മേള. റമദാൻ പ്രമാണിച്ച് മേള മേയ് എട്ടുവരെ ഉണ്ടാകും. കൈത്തറി കരകൗശല ഉൽപന്നങ്ങൾക്കും ജ്വല്ലറികൾക്കും വിലക്കുറവുണ്ട്. ജ്വല്ലറി ഉൽപന്നങ്ങൾക്ക് 10 ശതമാനവും ഹാൻഡ് ലൂമിന് 20 ശതമാനവും വിലക്കുറവുണ്ട്. പടം -സന്ദീപ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.