മലിനജലം കുടിവെള്ള സംഭരണിയിലേക്ക് ഒഴുകുന്നു

ഇരിട്ടി: പുതിയ ബസ് സ്റ്റാൻഡ് ശുചിമുറി ഉൾപ്പെടെയുള്ളവയിൽ നിന്ന് മലിനജലം പഴശ്ശി കുടിവെള്ള സംഭരണിയിലേക്ക് ഒഴുകുന്നു. നഗരസഭ ഷോപ്പിങ് കോംപ്ലക്സിന്റെ പിറകിലൂ​ടെയാണ് മലിനജലം ഒഴുക്കിവിടുന്നത്. ആയിരക്കണക്കിനാളുകളുടെ കുടിവെള്ള സ്രോതസ്സായ പഴശ്ശി ജലസംഭരണിയിൽ ഇവ ഒഴുകിയെത്തുമ്പോൾ വെള്ളം ഉപയോഗിക്കുന്നവർക്ക് പകർച്ചവ്യാധികൾ ഉൾപ്പെടെ പടർന്നു പിടിക്കാനും സാധ്യതയുണ്ട്. ശുചിമുറി ശോച്യാവസ്ഥയിലാണ്. ഇരിട്ടി നഗരസഭ ആരോഗ്യ വകുപ്പ് അധികൃതർ ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി മലിനജലം സംഭരണിയിലേക്ക് ഒഴുകിപ്പോകുന്നത് തടയാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.