തലശ്ശേരി: മോഷണം നടന്ന വീട്ടിൽ തെളിവെടുപ്പ് പൂർത്തിയാവാത്തതിനാൽ ഉടമകളായ ദമ്പതികൾ താമസം മാറ്റി. മോഷണത്തിനെത്തിയ സംഘം വീട്ടിലെ മുറികളും ശുചിമുറികളും ക്ലോസറ്റും വാഷ്ബേസിനും ഉൾപ്പെടെ അടിച്ചുതകർത്തതിനെ തുടർന്ന് വീട് താമസിക്കാനാവാത്തവിധം അലങ്കോലമായിരുന്നു. പൊലീസ് നായും വിരലടയാള വിദഗ്ധരും ശനിയാഴ്ച ഉച്ചയോടെ വീട്ടിലെത്തി പരിശോധന നടത്തി. തൊട്ടടുത്ത ഫ്ലാറ്റിലേക്കാണ് വീട്ടുകാർ താമസം മാറ്റിയത്. മഞ്ഞോടിയിലെ ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനമായ കെ.എം.എസിന്റെ ഉടമ എ.വി. രണദേവിന്റെ മഞ്ഞോടി കണ്ണിച്ചിറ റോഡിലുള്ള ശ്രീരാഗം വീട്ടിലാണ് കഴിഞ്ഞ ദിവസം പ്രത്യേക ശൈലിയിൽ മോഷണം നടന്നത്. രണദേവും ഭാര്യയും വീട് അടച്ച് യു.എസിലുള്ള മകളുടെ വീട്ടിൽ പോയ അവസരത്തിലാണ് സംഭവം. വീട് ശ്രദ്ധിക്കാൻ മരുമകനെ ചുമതലപ്പെടുത്തിയിരുന്നു. മാർച്ച് 21ന് അമേരിക്കയിലേക്ക് പോയ ദമ്പതികൾ കഴിഞ്ഞദിവസം തിരിച്ചുവരുന്നതിനിടയിലാണ് വീട്ടിൽ മോഷണം നടന്നതായി അറിഞ്ഞത്. പ്രാഥമിക നോട്ടത്തിൽ രണ്ടു വലിയ ഉരുളികളും ഒരു ലാപ്ടോപ്പുമാണ് കാണാതായതെന്ന് രണദേവ് പറഞ്ഞു. തലശ്ശേരി പൊലീസ് വ്യാഴാഴ്ച സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.