തലശ്ശേരി: ചാലിൽ സെന്റ് പീറ്റേഴ്സ് പള്ളിയിൽ ക്രൈസ്തവർ ദുഃഖവെള്ളിയാചരണം നടത്തി. ഗോപാലപേട്ട കപ്പേളയിൽ നിന്നാരംഭിച്ച കുരിശിന്റെ വഴി വിവിധ തീരദേശ റോഡ് വഴി ചാലിൽ പള്ളിയിൽ പ്രവേശിച്ചു. ഇടവകയിലെ മുഴുവൻ ക്രൈസ്തവ വിശ്വാസികളും കുരിശിന്റെ വഴിയിൽ പങ്കെടുത്തു. പീഡാനുഭവ ചരിത്രം ആലപിച്ച് വിശ്വാസികൾ കുരിശിന്റെ വഴിയിൽ അണിനിരന്നു. വചന സന്ദേശം, കുരിശാരാധന, നഗരി കാണിക്കൽ എന്നിവ നടത്തി. ഇടവക വികാരി ലോറൻസ് പനക്കൽ, സഹ വികാരി മെൽവിൻ ദേവസ്യ, ഫാ. രാജീവ്, ഫാ. സാബു ഒ.എഫ്.എം എന്നിവർ നേതൃത്വം നൽകി. --------- പടം..... ദുഃഖവെള്ളി ദിനാചരണത്തിന്റെ ഭാഗമായി തലശ്ശേരിയിൽ നടന്ന കുരിശിന്റെ വഴി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.