കണ്ണൂർ: കെ.പി.സി.സി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി കെ.എസ്.യു സമ്മേളനത്തിൽ രാഷ്ട്രീയ പ്രമേയം. കെ.എസ്.യു പാലയാട് യൂനിവേഴ്സിറ്റി കാമ്പസ് യൂനിറ്റ് സമ്മേളനത്തിലാണ് നേതൃത്വത്തിനെതിരെയുള്ള വിമർശനം ഉന്നയിച്ചുള്ള രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചത്. കോൺഗ്രസ് പ്രസ്ഥാനം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അഞ്ചു വർഷക്കാലമായി കെ.എസ്.യു, ജില്ല സംസ്ഥാന കമ്മിറ്റികൾ പുനഃസംഘടന നടത്തിയിട്ടില്ല. ഇതു കെ.പി.സി.സി നേതൃത്വത്തിൻെറ കഴിവുകേടാണ്. പ്രസ്ഥാനത്തിനു ചരമഗീതം എഴുതുമ്പോൾ കോൺഗ്രസ് നേതൃത്വം മൗനംപാലിക്കുന്നുവെന്നും യൂനിറ്റ് സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ സംഘടനപ്രമേയം ചൂണ്ടിക്കാട്ടുന്നു. മിശ്രവിവാഹത്തിൽ ഏർപ്പെട്ട ഡി.വൈ.എഫ്.ഐ നേതാവിനു മേൽ ലവ് ജിഹാദ് ആരോപണം ഉന്നയിച്ച സി.പി.എം സംഘ്പരിവാർ ഫാഷിസത്തിന്റെ കേരള ബ്രാൻഡ് അംബാസഡറിനെ പോലെ പെരുമാറുകയാണെന്ന് സമ്മേളനം ഉദ്ഘാടനം നിർവഹിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി അഭിപ്രായപെട്ടു. സമ്മേളനത്തിൽ യൂനിറ്റ് പ്രസിഡന്റ് എൻ. ശിശിര അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കണ്ടോത്ത് ഗോപി, സനൽകുമാർ, ഫർഹാൻ മുണ്ടേരി, അർജുൻ കറ്റയാട്ട് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.