പ്രാദേശിക പഠനവീടുകൾ ആരംഭിച്ചു

മട്ടന്നൂർ: പൊറോറ യു.പി സ്കൂളിന്റെ നേതൃത്വത്തിൽ മീത്തലെ പൊറോറയിലും ഏളന്നൂരിലും . മുഴുവൻ കുട്ടികളുടെയും പഠനനിലവാരവും മാനസിക വികാസവും ഉയർത്തുക എന്ന ലക്ഷ്യവുമായാണ്​ പദ്ധതി തുടങ്ങിയത്​. ആഴ്ചയിൽ മൂന്നു ദിവസം സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസ് നൽകും. ഏളന്നൂർ പഠനവീടിന്റെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ അനിതാവേണു നിർവഹിച്ചു. മീത്തലെ പൊറോറയിൽ നഗരസഭ കൗൺസിലർ സി.വി. ശശീന്ദ്രൻ ഉദ്​ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്‍റ്​ പി.വി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ കെ.പി. ജയകൃഷ്ണൻ മാസ്റ്റർ പദ്ധതി വിശദീകരിച്ചു. കിണ്ട്യൻ ഭാസ്കരൻ, എം.പി. ഭരതൻ, വി. സുജാത, പി. ഉമൈബ എന്നിവർ സംസാരിച്ചു. ഇ. സുജല ടീച്ചർ കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ക്ലാസ് കൈകാര്യം ചെയ്തു. പടം -study home -പൊറോറ യു.പി സ്കൂളിന്റെ നേതൃത്വത്തിൽ ഏളന്നൂരിൽ ആരംഭിച്ച പ്രാദേശിക പഠനവീടിന്‍റെ ഉദ്​ഘാടനം നഗരസഭ അധ്യക്ഷ അനിതാവേണു നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.