പയ്യന്നൂർ: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഗൃഹനാഥനെ സഹായിക്കാൻ നാടൊരുമിക്കുന്നു. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ ചെങ്ങളത്തുള്ള വടക്കെ വീട്ടിൽ ബാലകൃഷ്ണൻ (53) അപകടത്തെത്തുടർന്ന് സുഷുമ്ന നാഡിക്ക് ഗുരുതരമായി ക്ഷതമേറ്റ് മംഗളൂരുവിലെ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. കൂലിപ്പണിക്കാരിയായ ഭാര്യയും രണ്ടു കൊച്ചുമക്കളുമടങ്ങുന്ന ബാലകൃഷ്ണന്റെ കുടുംബം സാമ്പത്തികമായി ഏറെ പ്രയാസത്തിലാണ്. ബാലകൃഷ്ണനെ പരിചരിക്കേണ്ടതിനാൽ ഭാര്യക്ക് കൂലിപ്പണിക്ക് പോകാൻപോലും സാധിക്കുന്നില്ല. ജീവൻ രക്ഷിക്കുന്നതിന് അടിയന്തര ശസ്ത്രക്രിയയാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി പത്തുലക്ഷത്തോളം രൂപ ചെലവുവരും. ഭീമമായ തുക ഇതിനകം തന്നെ ചെലവായിട്ടുണ്ട്. ഭാരിച്ച ഈ തുക കണ്ടെത്താൻ ഒരു നിവൃത്തിയുമില്ലാത്ത സാഹചര്യത്തിൽ ബാലകൃഷ്ണന് ഫലപ്രദമായ ചികിത്സ ലഭ്യമാക്കുന്നതിന് വാർഡ് മെംബർ എം.വി. പ്രീത രക്ഷാധികാരിയും എം.പി. ഉണ്ണികൃഷ്ണൻ ചെയർമാനും മാടക്ക ദാമോദരൻ കൺവീനറും ടി. രാജൻ ട്രഷററുമായി ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് നമ്പർ: 357401000O04850. ഐ.എഫ്.എസ്.സി: I0BAOO03574, ഇന്ത്യൻ ഓവർസിസ് ബാങ്ക്, കടന്നപ്പള്ളി ബ്രാഞ്ച്. അക്കൗണ്ട് നമ്പർ: 3264, കടന്നപ്പള്ളി പാണപ്പുഴ സർവിസ് സഹകരണ ബാങ്ക്, കണ്ടോന്താർ ശാഖ. ഗൂഗ്ൾ പേ നമ്പർ-9847922129. പി.വൈ.ആർ ബാലകൃഷ്ണൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.