പ്ലാസ്റ്റിക് ബദൽ ഉൽപന്ന മേള

പാനൂർ: പ്രദർശനവും വിൽപനയും സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ വി. നാസർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൻ പ്രീത അശോക് അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ ജില്ല റിസോഴ്സ് പേഴ്സൻ ലത കാണി ആദ്യ വിൽപന നിർവഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.കെ. പുരുഷോത്തമൻ ഏറ്റുവാങ്ങി. ഹെൽത്ത് ഇൻസ്പെക്ടർ ജിതേഷ് കുമാർ, കൗൺസിലർമാരായ കെ.കെ. സുധീർ കുമാർ, എം. രത്നാകരൻ, അൻസാർ, നസീല കണ്ടിയിൽ, ഷീബ കണ്ണമ്പ്രത്ത് എന്നിവർ സംസാരിച്ചു. ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.പി. ഹാഷിം സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി.കെ. മജീദ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.