ന്യൂമാഹി: കനത്ത കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് വീടിന്റെ മേൽക്കൂര തകർന്നു. വെള്ളിയാഴ്ച വൈകീട്ട് 4.30 ഓടെയാണ് സംഭവം. മരത്തിന്റെ ശിഖരം പൊട്ടി കാറിന് മുകളിലും വീണു. ചാലക്കര മൈദക്കമ്പനിക്ക് സമീപം കുറിച്ചിയിൽ ഏടന്നൂരിൽ മാതൃഭൂമി ലേഖകൻ എൻ.വി. അജയകുമാറിന്റെ വീടിന് മുകളിലാണ് തെങ്ങ് വീണത്. വീടിന്റെ മുകളിലത്തെ നിലയിലെ മേൽക്കൂരയുടെ ഒരു ഭാഗമാണ് തകർന്നത്. നൂറ് കണക്കിന് ഓടുകളും കഴുക്കോലും തകർന്നു വീണു. മുകളിലത്തെ നിലയിൽ ആരും ഇല്ലാതിരുന്നതിനാൽ ആളപകടം ഉണ്ടായില്ല. പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു. അമ്പതിനായിരത്തിൽപരം രൂപയുടെ നാശനഷ്ടമുണ്ടായി. caption : ന്യൂ മാഹി ഏടന്നൂരിൽ മാതൃഭൂമി ലേഖകൻ എൻ.വി. അജയകുമാറിന്റെ വീടിന് മുകളിൽ തെങ്ങ് വീണ് മേൽക്കൂര തകർന്ന നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.