വിദേശ നിർമിത സിഗരറ്റുകൾ പിടികൂടി

ഇരിട്ടി: കർണാടകയിൽനിന്ന് അനധികൃതമായി കടത്തിക്കൊണ്ടു വന്ന വിദേശനിർമിത സിഗരറ്റുകൾ കൂട്ടുപുഴ എക്സൈസ് സംഘം പിടികൂടി. ഞായറാഴ്ച രാവിലെ കൂട്ടുപുഴ എക്‌സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് സിഗരറ്റുകൾ പിടികൂടിയത്. നിയമപരമായ മുന്നറിയിപ്പുകൾ പതിക്കാത്ത 400 പാക്കറ്റ് അനധികൃത വിദേശനിർമിത സിഗരറ്റുകളാണ് കണ്ടെടുത്ത് പിഴയീടാക്കിയത്. എക്സൈസ് ഇൻസ്പെക്ടർ കെ. ഷാജി, പ്രിവന്റിവ് ഓഫിസർമാരായ കെ.വി. ബിജു, എം.പി. സജീവൻ, സിവിൽ എക്സൈസ് ഓഫിസർ പി.എസ്. ശിവദാസൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.