വീടിന്റെ സൺഷേഡ് തകർന്നു; തൊഴിലാളികൾക്കു പരിക്കേറ്റു

പഴയങ്ങാടി: കോഴിബസാറിൽ പുനർനിർമാണം നടത്തുന്ന സി. മാധവിയുടെ വീടിന്റെ സൺഷേഡ് തകർന്നുവീണ് നാലു തൊഴിലാളികൾക്കു പരിക്കേറ്റു. നിർമാണത്തൊഴിലാളികളായ ഇടക്കെപ്പുറത്തെ എം.പി. മധുസൂദനൻ (55), അമ്പലപ്പുറത്തെ കെ.വി. വിമല (50), ചെറുകുന്നിലെ എൻ. നാരായണൻ (52), കുന്നനങ്ങാട്ടെ ബാലകൃഷ്ണൻ (60) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആദ്യം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല. സൺഷേഡി​ന്റെ കോൺക്രീറ്റിനായി താങ്ങി നിർത്തിയ തൂണുകൾ ഇളകിയാണ് അപകടം. സൺഷേഡ് തകർന്നതോടെ തൊഴിലാളികൾ താഴേക്കു വീഴുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.