തലശ്ശേരി: ആതുര ശുശ്രൂഷരംഗത്ത് സമാനതകളില്ലാത്ത സേവനങ്ങൾ നടത്തുന്ന തലശ്ശേരി സി.എച്ച്. സെന്ററിന്റെ റമദാൻ കാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. തലശ്ശേരി ജനറല്‍ ആശുപത്രിയുമായി ബന്ധപ്പെട്ടാണ് സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍. ഇന്ദിരഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റ് കെ.പി. സാജു ഉദ്ഘാടനം ചെയ്തു. എ.സി. കുഞ്ഞബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. മുജീബ് ഫൈസി ഉദ്ബോധന പ്രസംഗം നടത്തി. കാമ്പയിൻ ബ്രോഷർ വ്യവസായി റിസ്‌വാൻ പാനൂരിന് നൽകി കെ.പി. സാജു പ്രകാശനം ചെയ്തു. വിശിഷ്ടാഥികൾക്കുള്ള ഉപഹാരം സെന്റർ വൈസ് ചെയർമാൻ പി.പി. അബൂബക്കർ കൈമാറി. കെ.എ. ലത്തീഫ്, എൻ. മഹമൂദ്, സി.കെ.പി. മമ്മു, അഹമ്മദ് അൻവർ ചെറുവക്കര, എൻ. മൂസ, സി.ഒ.ടി. ഫൈസൽ, റഷീദ് തലായി, ജാഫർ ചമ്പാട് എന്നിവർ സംസാരിച്ചു. പടം.....തലശ്ശേരി സി.എച്ച് സെന്ററിന്റെ റമദാൻ കാമ്പയിൻ കെ.പി. സാജു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.