അപ്പോളോ ക്ലിനിക്ക് പയ്യന്നൂരില്‍ തുടങ്ങി

പയ്യന്നൂര്‍: ചെന്നൈ അപ്പോളോ ആശുപത്രിയുടെ ഭാഗമായ അപ്പോളോ ക്ലിനിക്ക് പയ്യന്നൂര്‍ റിയാദ് മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ടി.ഐ. മധുസൂദനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സിനിമതാരം അനുശ്രീ മുഖ്യാതിഥിയായി. അത്യാധുനിക സൗകര്യങ്ങളും നൂതനമായ സാങ്കേതിക വിദ്യകളും സമന്വയിപ്പിച്ച്, രോഗനിർണയവും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനങ്ങളോടുംകൂടിയാണ് ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത്. ലോകോത്തര നിലവാരം പുലര്‍ത്തുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് വേഗതയിലും കൃത്യതയിലും ടെസ്റ്റ് റിപ്പോര്‍ട്ട് ലഭ്യമാക്കുന്ന ലബോറട്ടറി, അപ്പോളോ ഡെന്റല്‍ ക്ലിനിക്ക്, അപ്പോളോ ഷുഗര്‍ ക്ലിനിക്ക്, ടി.എം.ടി എക്കോ, ഫാര്‍മസി എന്നീ സൗകര്യങ്ങളും ലഭ്യമാണ്. കാര്‍ഡിയോളജി, പീഡിയാട്രിക്‌സ്, ഗൈനക്കോളജി, പൾമനോളജി, ഇ.എന്‍.ടി, ഓര്‍ത്തോ തുടങ്ങി വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. apolo clinic madhusudanan mla പടം) പയ്യന്നൂര്‍ റിയാദ് മാളില്‍ ആരംഭിച്ച, ചെന്നൈ അപ്പോളോ ആശുപത്രിയുടെ ഭാഗമായ അപ്പോളോ ക്ലിനിക്ക് ടി.ഐ. മധുസൂദനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു. നടി അനുശ്രീ, അബ്ദുൽ അസീസ്, കെ.പി. നൗഷാദ്, ടി.ഒ. ബൈജു, നാരായണന്‍ മൂത്തല്‍ എന്നിവര്‍ സമീപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.