പഴയങ്ങാടി: റെഗുലേറ്ററുകൾക്ക് ആവശ്യമായ പരിചരണം നൽകാത്തതും അറ്റകുറ്റപ്പണികൾ നിർവഹിക്കാത്തതും കാരണം വിപരീതഫലം ചെയ്യുന്നു. മഴക്കാലത്ത് പറമ്പുകളിൽനിന്ന് ക്രമാതീതമായി ഒഴുകുന്ന വെള്ളം ക്രമീകരണത്തോടെ പുഴയിലേക്ക് ഒഴുക്കാനും തോട്ടിൽനിന്ന് ഉപ്പുവെള്ളം പറമ്പുകളിലേക്ക് കയറാതിരിക്കാനുമാമാണ് ഇവ നിർമിച്ചത്. മാടായി പഞ്ചായത്തിലെ മാടായി വാടിക്കലിൽ തോടിൽ നിർമിച്ച റെഗുലേറ്ററിന്റെ പ്രവർത്തനം തകരാറിലായതോടെ 10, 11 വാർഡുകളിൽ കിണറുകൾ വറ്റിത്തുടങ്ങി. വെള്ളം ലഭ്യമാവുന്ന കിണറുകളിൽ ഉപ്പുസാന്നിധ്യവും കൂടിയുണ്ട്. മഴക്കാലത്ത് പറമ്പുകളിൽ കെട്ടിനിൽക്കുന്ന ശുദ്ധജലം വറ്റിത്തീരാൻ സൗകര്യമൊരുക്കുകയും കവിഞ്ഞൊഴുകുന്ന വെള്ളം തോടിലേക്കും പുഴയിലേക്കും ആവശ്യാനുസരണം ഒഴുക്കിവിടാനും പലകകൾ ഇട്ട് നിയന്ത്രിക്കുന്നതാണ് പ്രവർത്തനരീതി. വേനൽക്കാലങ്ങളിൽ വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കയറാതിരിക്കാൻ പലകകൾ താഴ്ത്തിയിടുകയും ചെയ്യും. എന്നാൽ, ശാസ്ത്രീയമായ രീതിയിൽ പ്രവർത്തിപ്പിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കാത്തതിനാൽ സമയോചിതമായി പലകകൾ സ്ഥാപിക്കുകയോ മാറ്റുകയോ ചെയ്യാത്തതാണ് ഇവിടെ പ്രശ്നമാകുന്നത്. പലകകളിട്ട് ഉപ്പുവെള്ളം തടയേണ്ട സമയങ്ങളിൽ റെഗുലേറ്റർ വഴി ഉപ്പുവെള്ളം പറമ്പുകളിലേക്ക് കയറുന്നതാണ് പലപ്പോഴും അനുഭവം. ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തിയും ഇവ പ്രവർത്തനസജ്ജമാക്കുന്നതിന് സ്ഥിരം സംവിധാനം ഏർപ്പെടുത്തുകയും ചെയ്യണമെന്നാണ് ജനങ്ങളുടെ ആവശ്യം. പടം: മാടായി പഞ്ചായത്തിന്റെ അധീനതയിലുള്ള മാടായി വാടിക്കലിലെ റെഗുലേറ്റർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.