കണ്ണൂര്‍: ഉത്തരമലബാറിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ഗ്രാൻഡ് തേജസ് വ്യാഴാഴ്ച മുതല്‍ തലശ്ശേരി ജൂബിലി റോഡില്‍ പ്രവര്‍ത്തനമാരംഭിക്കും. മന്ത്രി എം.വി. ഗോവിന്ദന്‍, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ഉദ്ഘാടനം നിര്‍വഹിക്കും. എം.എല്‍.എമാരായ എ.എന്‍. ഷംസീർ, ടി.ഐ. മധുസൂദനന്‍, നഗരസഭ ചെയർപേഴ്‌സൻ യമുനറാണി, വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി, വാര്‍ഡ് കൗണ്‍സിലര്‍ ഖിലാബ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷറര്‍ ദേവസ്യ മേച്ചേരി, ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, ബി.ജെ.പി ജില്ല പ്രസിഡന്റ് ഹരിദാസ്, മുസ്‌ലിംലീഗ് പ്രതിനിധി കെ.എ. ലത്തീഫ്, തലശ്ശേരി പ്രസ് ഫോറം പ്രസിഡന്റ് നവാസ് മേത്തര്‍ എന്നിവർ പങ്കെടുക്കും. അഞ്ചു നിലകളിലായി ജില്ലയിലെ ഏറ്റവും വലിയ ടെക്‌സ്‌റ്റൈല്‍ ഷോറൂമാണ്. 200ലധികം കാറുകള്‍ക്ക് പാര്‍ക്കിങ് സൗകര്യമുണ്ട്. തലശ്ശേരിയുടെ വസ്ത്ര ഫാഷന്‍ സങ്കല്‍പങ്ങളെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന സമ്പൂര്‍ണ വസ്ത്രവ്യാപാര സ്ഥാപനമായിരിക്കുമെന്ന് ചെയര്‍മാന്‍ കെ.എം. അഷറഫ്, മാനേജിങ് ഡയറക്ടര്‍മാരായ ഹിദാഷ് അഷ്റഫ്, കെ. കാലിദ് എന്നിവര്‍ അറിയിച്ചു. പടം) grand tejas talasery
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.