പയ്യന്നൂർ: ആംബുലന്‍സ് ഡ്രൈവറും സി.ഐ.ടി.യു നേതാവുമായ പിലാത്തറയിലെ റിജേഷിനെ (32) മദ്യക്കുപ്പികൊണ്ട് കുത്തി വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നാലുപേരെ പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്‍ അറസ്റ്റ് ചെയ്തു. ശ്രീസ്ഥ സ്വദേശികളായ സ്വദേശികളായ ചന്ദ്രന്‍ (56), മകന്‍ അശ്വിന്‍ചന്ദ്രന്‍ എന്ന ഉണ്ണി (25), ശരത്ത് (38), കടന്നപ്പള്ളിയിലെ ജയേഷ് (38) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ രണ്ടുപേരെ പിടികിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഞായറാഴച ഉച്ച രണ്ടരയോടെയാണ് മെഡിക്കല്‍ കോളജ് പരിസരത്തുവച്ച് ആംബുലന്‍സ് ഡ്രൈവർമാർ പരസ്പരം ഏറ്റുമുട്ടിയത്. ഇതിനിടയില്‍ മറ്റൊരു ആംബുലന്‍സ് ഡ്രൈവറായ അശ്വിന്റെ പിതാവ് ചന്ദ്രന്‍ ബിയര്‍കുപ്പി പൊട്ടിച്ച് റിജേഷിന്റെ വയറ്റില്‍ കുത്തുകയായിരുന്നുവെന്നാണ് പരാതി. ഒഴിഞ്ഞുമാറിയതുകൊണ്ട് മാത്രമാണ് ചെറിയ പരിക്കോടെ രക്ഷപ്പെട്ടത്. സി.ഐ.ടി.യു നേതൃത്വത്തിലുള്ള ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സംഘടനയുടെ കണ്ണൂര്‍ ജില്ല ജോ.സെക്രട്ടറിയായ റിജേഷ് മെഡിക്കല്‍ കോളജ് പരിസരത്തെ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കോഓഡിനേഷൻ കമ്മിറ്റിയുടെ പ്രസിഡന്റുമാണ്. സംഭത്തില്‍ വധശ്രമത്തിനും പട്ടികജാതി-വര്‍ഗ നിയമപ്രകാരവുമാണ് കേസ്. പ്രതികളെ പയ്യന്നൂര്‍ മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.