എ.ഐ.വൈ.എഫ് നേതാക്കൾ പണിക്കരെ സന്ദർശിച്ചു

പയ്യന്നൂർ: ക്ഷേത്ര കമ്മിറ്റി തീരുമാനം അപരിഷ്ക്രിതവും മതേതര സമൂഹത്തിന് അപകടകരവുമാണെന്ന് എ.ഐ.വൈ.എഫ് നേതാക്കൾ കുറ്റപ്പെടുത്തി. നേതാക്കൾ, ക്ഷേത്ര കമ്മിറ്റി വിലക്കേർപ്പെടുത്തിയ വിനോദ് പണിക്കരുടെ വീട് സന്ദർശിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു. ജില്ല പ്രസിഡന്റ്‌ കെ.ആർ. ചന്ദ്രകാന്ത്, സംസ്ഥാന കമ്മിറ്റി അംഗം ടി.വി. രജിത, ജില്ല വൈസ് പ്രസിഡന്റ്‌ പി. വിനു, മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ. രാജേഷ്, ഇ.വി. നിതിൻ എന്നിവരാണ് വീട്ടിൽ സന്ദർശനം നടത്തിയത്. പി. വൈ. ആർ.എ.ഐ.വൈ.എഫ്. എ.ഐ.വൈ.എഫ് നേതാക്കൾ വിനോദ് പണിക്കരുടെ വീട് സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.