കണ്ണൂര്‍: ജില്ലയിലെ സാഹസിക ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കയാക്കിങ് ട്രയല്‍ റണ്‍ നടത്തി. കാട്ടാമ്പള്ളി കയാക്കിങ് സെന്റര്‍ മുതല്‍ പറശ്ശിനിക്കടവ് ബോട്ട് ടെര്‍മിനല്‍ വരെയാണ് കയാക്കിങ് നടത്തിയത്. കണ്ണൂര്‍ ടൂറിസം കലണ്ടറിന്റെ ഭാഗമായി നാഷനല്‍ ലെവല്‍ കയാക്കിങ് മത്സരത്തിനു മുന്നോടിയായാണിത്. ഒന്നര മണിക്കൂര്‍ കൊണ്ട് 12 കി.മീ സഞ്ചരിച്ചു. ഒമ്പത് കയാക്കുകളിലാണ് സഞ്ചരിച്ചത്. കെ.വി. സുമേഷ് എം.എല്‍.എ നേതൃത്വം നല്‍കിയ സാഹസിക യാത്രയില്‍ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോ, സബ് കലക്ടര്‍ അനുകുമാരി, ഡി.എഫ്.ഒ പി. കാര്‍ത്തിക്, അസി.കലക്ടര്‍ മുഹമ്മദ്, എ.എസ്.പി വിജയ് ഭരത്, ഡി.ടി.പി.സി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാര്‍ പങ്കെടുത്തു. trail run kattampalli ജില്ലയിലെ സാഹസിക സഞ്ചാരത്തിന്റെ പ്രചാരണാർഥം കാട്ടാമ്പള്ളിയില്‍ നടത്തിയ കയാക്കിങ് ട്രയല്‍റണ്ണില്‍ കെ.വി. സുമേഷ് എം.എല്‍.എ, കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോ, കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തപ്പോള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.