ഇരിട്ടി: വീർപ്പാട് ശ്രീനാരായണഗുരു കോളജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ്, ലഹരിവിരുദ്ധ ക്ലബ്, എൻ.എസ്.എസ് യൂനിറ്റ്, എക്‌സൈസ് വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ ലഹരിവിരുദ്ധ കാമ്പയിനും ഫ്ലാഷ് മോബും ഇരിട്ടി നഗരസഭ ചെയർപേഴ്‌സൻ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സി. ജനാർദനൻ അധ്യക്ഷത വഹിച്ചു. എക്‌സൈസ് ഇൻസ്‌പെക്ടർ സി. രഞ്ജിത്, പി.കെ. സജേഷ്, ലഹരിവിരുദ്ധ കൺവീനർ എം.ആർ. നിധിൻ, എൻ.എസ്.എസ് കോഓഡിനേറ്റർ മഹിത മോഹനൻ എന്നിവർ സംസാരിച്ചു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.