വിരാജ്പേട്ട: യുക്രെയ്നിലെ യുദ്ധഭൂമിയിൽ കുടുങ്ങിയ കുടകിലെ വിദ്യാർഥിനി തിരിച്ചെത്തി. നാലുദിവസമായി ബങ്കറിൽ കഴിയുകയായിരുന്ന ഗോണിക്കൊപ്പ സ്വദേശി എം.ജി. മദീഹയാണ് സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്തിയത്. ഗോണിക്കൊപ്പയിൽ ഡ്രൈവിങ് സ്കൂൾ നടത്തുന്ന അബ്ദുൽ ഗഫൂറിന്റെയും വീട്ടമ്മയായ സബീഹയുടെയും മകളായ മദീഹ യുക്രെയ്നിലെ ഉശുറോ ഡോ. നാഷനൽ സർവകലാശാലയിലെ ഒന്നാം വർഷ വിദ്യാർഥിനിയാണ്. ജനുവരി 14നാണ് മദീഹ യുക്രെയ്നിലെത്തിയത്. കർണാടകയിലെ മറ്റ് ഏഴു വിദ്യാർഥികളും മദീഹയോടൊപ്പം തിരിച്ചെത്തിയിട്ടുണ്ട്. കുടകിൽനിന്ന് യുക്രെയ്നിൽ കുടുങ്ങിയ മറ്റു വിദ്യാർഥിനികൾ സുരക്ഷിതരാണെന്ന് ജില്ല ഭരണകൂടം അറിയിച്ചു. താമസസ്ഥലം സുരക്ഷിതമായിരുന്നുവെന്നും പഴയരീതിയിലായാൽ വീണ്ടും പഠിക്കാൻ തിരിച്ചുപോകുമെന്നും മദീഹ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.