കണ്ണൂർ: സാമൂഹിക വിപത്തുകൾക്കെതിരെ കുട്ടികളെ സജ്ജരാക്കുന്നതിനുള്ള പ്രതിരോധ പദ്ധതിയുടെ ഉദ്ഘാടനം കണ്ണൂർ സ്പോർട്സ് സ്കൂളിൽ നടന്നു. കോർപറേഷന്‍റെ ആഭിമുഖ്യത്തിൽ 'പ്രതിരോധം 2022' എന്ന പേരിൽ നടക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണം, ബി.ആർ.സി കണ്ണൂർ നോർത്ത് സംഘടിപ്പിക്കുന്ന പെൺകുട്ടികൾക്കുള്ള കരാട്ടേ പരിശീലനം എന്നിവക്കാണ് തുടക്കമായത്. മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സുരേഷ് ബാബു എളയാവൂർ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ബി. ലതേഷ്, പ്രിൻസിപ്പൽ ടി. വിമ, സ്പോർട്സ് കോഓഡിനേറ്റർ കെ. പ്രമോദൻ, സി.ആർ.സി പ്രോഗ്രാം കോഓഡിനേറ്റർ കെ.കെ.എം. അശ്രഫ് എന്നിവർ സംസാരിച്ചു. എക്സൈസ് ഓഫിസർ കെ.കെ. സമീർ മുഖ്യപ്രഭാഷണം നടത്തി. അഞ്ജന പി. കുമാറിന്‍റെ നേതൃത്വത്തിൽ പെൺകുട്ടികൾക്ക് കരാട്ടേ പരിശീലനം നൽകി. പ്രധാനാധ്യാപകൻ പ്രദീപ് നരോത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷമീം രഹന നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.