പാപ്പിനിശ്ശേരി: ചിറക്കൽ ചിറയിലെ വെള്ളം വറ്റിക്കൽ പ്രവൃത്തി പൂർത്തിയായി. ചളിനീക്കൽ നടപടി ആരംഭിച്ചു. യന്ത്രം ഉപയോഗിച്ചാണ് ചളി നീക്കം ചെയ്യുന്നത്. രണ്ടുവർഷം മുമ്പ് നിര്‍ത്തിയ പ്രവൃത്തിയുടെ ബാക്കിഭാഗമാണ് ഇപ്പോൾ നടക്കുന്നത്. അന്ന് വെള്ളം വറ്റിക്കുകയും ഒരുഭാഗത്തെ ചളി നീക്കം ചെയ്തിരുന്നതായും അധികൃതർ പറഞ്ഞു. ചിറ നവീകരണത്തിന് 2.30 കോടി രൂപ അനുവദിച്ചിരുന്നു. എറണാകുളം സ്വദേശി ബിനോയിയാണ് പ്രവൃത്തി കരാറെടുത്തിട്ടുള്ളത്. ച ളി നീക്കംചെയ്തുകഴിഞ്ഞാൽ കുളത്തിന്റെ അരികുകളിൽ ചെങ്കല്ല് ഉപയോഗിച്ച് സംരക്ഷണഭിത്തി കെട്ടുമെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ ഇ.ഇ. ഗോപകുമാർ പറഞ്ഞു. ------------- ചിത്രം: ചിറക്കൽ ചിറയിലെ ചളി നീക്കംചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.