തലശ്ശേരി: നഗരസഭ ബഡ്സ് സ്കൂളിൽ സെൻസറിങ് റൂം, സ്മാർട്ട് ക്ലാസ് റൂം എന്നിവ പ്രവർത്തനസജ്ജമായി. സെൻസറിങ് റൂമിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണിയും സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം വൈസ് ചെയർമാൻ വാഴയിൽ ശശിയും നിർവഹിച്ചു. ജില്ല മിഷൻ കോഓഡിനേറ്റർ ഡോ. എം. സുർജിത്ത് മുഖ്യാതിഥിയായി. ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൻ ടി.കെ. സാഹിറ, വാർഡ് കൗൺസിലർ ടി.വി. റാഷിദ, സി.ഡി.എസ് ചെയർപേഴ്സൻ സനില, മുൻ നഗരസഭാംഗം കെ. വിനയരാജ്, ഹെൽത്ത് ഇൻസ്പെക്ടർ ബാബു എന്നിവർ സംസാരിച്ചു. ഓൾ കേരള പരിവാർ സംഘടന സംസ്ഥാന പ്രസിഡന്റ് കരുണാകരൻ ക്ലാസെടുത്തു. നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ടി.സി. അബ്ദുൽ ഖിലാബ് സ്വാഗതം പറഞ്ഞു. കുടുംബശ്രീ ജില്ല മിഷന്റെയും നഗരസഭയുടെയും സംയുക്ത സഹായത്തോടെയാണ് ബഡ്സ് സ്കൂളിന് സൗകര്യം ലഭ്യമാക്കിയത്. കോവിഡ് മാനദണ്ഡപ്രകാരം സ്കൂൾ ഇനിമുതൽ എല്ലാദിവസവും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. --------------------- പടം.......തലശ്ശേരി നഗരസഭ ബഡ്സ് സ്കൂളിൽ സെൻസറിങ് റൂം ഉദ്ഘാടനം ചെയർപേഴ്സൻ കെ.എം. ജമുനാറാണി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.