തളിപ്പറമ്പ് സബ് ആർ.ടി ഓഫിസ്: ഓൺലൈൻ അപേക്ഷകളിൽ നടപടി വൈകുന്നു

ഇന്റർനെറ്റ് വേഗതയിലെ കുറവാണ് ​കാരണമെന്ന് ഉദ്യോഗസ്ഥർ തളിപ്പറമ്പ്: തളിപ്പറമ്പ് സബ് ആർ.ടി ഓഫിസിൽ ഓൺലൈനായി സമർപ്പിച്ച അപേക്ഷകളിൽ നടപടി വൈകുന്നതുമൂലം വാഹന ഉടമകൾ പിഴ അടക്കേണ്ടി വരുന്നതായി പരാതി. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ തുടങ്ങിയ സാങ്കേതികപ്രശ്നം ഇതുവരെ പൂർണമായി പരിഹരിച്ചിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ അപേക്ഷകരെ തിരിച്ചയക്കുന്നതായാണ് വിവരം. ഇന്റർനെറ്റ് വേഗത കുറവായതിനാൽ ഓൺലൈനായി വന്ന അപേക്ഷകൾ പരിഗണിക്കാനാകുന്നില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. തങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രശ്നമല്ലെന്നും ഇന്റർനെറ്റ് സേവനം നൽകുന്നവരുടെ പ്രശ്നമാണെന്നുമാണ് ഇവർ പറയുന്നത്. ടാക്സ് സ്റ്റോപ്പേജ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കൽ, പെർമിറ്റ് പുതുക്കൽ ഇവയുടെയൊക്കെ കാലാവധി കഴിയുന്നതോടെ വലിയ തുക പിഴ നൽകേണ്ട സ്ഥിതിയാണ് വാഹന ഉടമകൾക്കുള്ളത്. 2006ൽ ഇൻസ്റ്റാൾ ചെയ്ത ഉപകരണങ്ങളിൽ കാലോചിത മാറ്റം വരുത്താത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ആക്ഷേപമുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുള്ള വീഴ്ചക്ക് വാഹന ഉടമകൾ പിഴയീടാക്കേണ്ടിവരുന്നത് ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.