ചക്കരക്കല്ല്: പെരളശ്ശേരി പഞ്ചായത്ത് ഹരിതസേന വീടുകളിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം, പഞ്ചായത്ത് അധീനതയിലുള്ള മിനി വ്യവസായ എസ്റ്റേറ്റ് വളപ്പിൽ യന്ത്രം ഉപയോഗിച്ച് കുഴിച്ചുമൂടാനുള്ള ശ്രമം ബി.ജെ.പി പ്രവർത്തകർ തടഞ്ഞു. ബി.ജെ.പി മണ്ഡലം സെക്രട്ടറി വിപിൻ ഐവർകുളം, പെരളശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.സി. അരുൺകുമാർ, ഷിജിത്ത് പിലാഞ്ഞി, വിഷ്ണുരാജ് എന്നിവരാണ് പ്രതിഷേധവുമായെത്തിയത്. അതേസമയം സംഭവം അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. പരിസ്ഥിതിദിനത്തിന്റെ മുന്നോടിയായി നഴ്സറി ഒരുക്കുന്നതിന് വേണ്ടിയുള്ള പ്രവൃത്തിയാണ് ചെയ്തതെന്ന് പെരളശ്ശേരി പഞ്ചായത്ത് സെക്രട്ടറി സജിത പറഞ്ഞു. മാലിന്യം വർഷങ്ങളായി ഇവിടെ തന്നെയാണ് ഉള്ളതെന്നും സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.