അഴീക്കോട്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 'ഏകലോകം ഏകാരോഗ്യം' കാമ്പയിൻ കണ്ണൂർ മേഖലതല ഉദ്ഘാടനം അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ് നിർവഹിച്ചു. അഴീക്കോട് യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സഹകരണത്തോടെ അഴീക്കോട് തെരുവിൽ പരിഷത്ത് ജില്ല ട്രഷറർ സതീശൻ കസ്തൂരി ക്ലാസെടുത്തു. മേഖല കമ്മിറ്റി അംഗം പി. രമേശൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെംബർമാരായ പി. ശ്രീകാന്ത്, സി. ജസ്ന, മേഖല സെക്രട്ടറി കെ. വിനോദ് കുമാർ എന്നിവർ സംസാരിച്ചു. ജില്ല കമ്മിറ്റി അംഗം പി.വി. മനോജ് കുമാർ, പരിസ്ഥിതി കൺവീനർ പി. ധർമൻ, യൂനിറ്റ് സെക്രട്ടറി പി.വി. ബാബു എന്നിവർ സംസാരിച്ചു. എം. ഷിജിത്ത് സ്വാഗതവും സി. ജിഷ്ണു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.