അവാർഡ് ദാനവും കുടുംബസംഗമവും

പിലാത്തറ: പിലാത്തറ റോട്ടറി ക്ലബ് വൊക്കേഷനൽ എക്‌സലൻസ് അവാർഡ് ദാനവും കുടുംബസംഗമവും നിയുക്ത ഡിസ്ട്രിക്ട് ഗവർണർ ഡോ. സന്തോഷ് ശ്രീധർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. ചാത്തുക്കുട്ടി നമ്പ്യാർ അധ്യക്ഷത വഹിച്ചു. കടന്നപ്പള്ളി ഗവ. ഹൈസ്കൂൾ അധ്യാപകൻ ലതീഷ് പുതിയടത്തിന് അവാർഡ് നൽകി. അസി. ഗവർണർ പി.വി. സുരേന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. ചാർട്ടർ പ്രസിഡന്റ് കെ. രവീന്ദ്രൻ, കെ. അരവിന്ദാക്ഷൻ, കെ.സി. സതീശൻ, സെക്രട്ടറി കെ.പി. മുരളീധരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.