സ്കൂട്ടർ തീവെച്ച കേസിൽ ഒരാൾ പിടിയിൽ

കണ്ണൂർ: പള്ളിക്കുളം രാമതെരുവിലെ സി.പി.എം പ്രവർത്തക​ന്‍റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ തീവെച്ചുനശിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ. രാമതെരു സ്വദേശി പി. സുമേഷാണ് അറസ്റ്റിലായത്. ഇയാൾ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. സി.പി.എം പുഴാതി ലോക്കൽ കമ്മിറ്റിയംഗവും പുഴാതി സർവിസ്‌ സഹകരണ ബാങ്ക്‌ ജീവനക്കാരനുമായ പാല ബിജുവി​ന്‍റെ സ്‌കൂട്ടറും ഓട്ടോറിക്ഷയുമാണ്‌ കഴിഞ്ഞമാസം തീയിട്ടത്‌. പ്രദേശത്തെ മയക്കുമരുന്ന് സംഘത്തെ എതിർത്തതാണ് ആക്രമണത്തിന് കാരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.