ശ്രീകണ്ഠപുരം: നഗരസഭയിലെ വിവിധ റോഡുകളുടെ ഉദ്ഘാടനം ചുണ്ടയിൽ വളപ്പിൽ സജീവ് ജോസഫ് എം.എൽ.എ നിർവഹിച്ചു. ചുണ്ടയിൽ വളപ്പ് -മണ്ണമ്പ്രാണി -മേലായ് പാറ റോഡിന്റെയും ചെട്ടിയാൽ - ഹിൽ റോഡിന്റെയും ഉദ്ഘാടനമാണ് നിർവഹിച്ചത്. നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന അധ്യക്ഷത വഹിച്ചു. പി.പി. രാഘവൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഷംന ജയരാജ്, കെ.ജെ. ജോണി, ടി.ആർ. നാരായണൻ, ടി. സതി, അപ്പു കണ്ണാവിൽ, ടി.കെ. പ്രകാശൻ, സി. രവീന്ദ്രൻ, വി.വി. സുരേന്ദ്രൻ, പി. മനോഹരൻ എന്നിവർ സംസാരിച്ചു. 2021-22 പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്തു നവീകരിച്ച നഗരസഭയിലെ പന്ന്യാൽ വാർഡിലെ കൂട്ടുംമുഖം -നീർച്ചാൽ റോഡിന്റെ ഉദ്ഘാടനം സജീവ് ജോസഫ് എം.എൽ.എ നിർവഹിച്ചു. ഡോ. കെ.വി. ഫിലോമിന അധ്യക്ഷത വഹിച്ചു. പി.പി. ചന്ദ്രാംഗദൻ, കെ.സി. ജോസഫ് കൊന്നക്കൽ, വി.പി. നസീമ, ജോസഫീന വർഗീസ്, കെ.ജെ. ചാക്കോ കൊന്നക്കൽ, റോയി ജോസ്, പ്രിൻസൻ ആന്റണി, കെ.പി. മൂസാൻ കുട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.