പാലുകാച്ചിമല ഇക്കോ ടൂറിസം: വനസംരക്ഷണ സമിതി രൂപവത്കരിച്ചു

കേളകം: പാലുകാച്ചിമല കേന്ദ്രീകരിച്ച് ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കാൻ ഉന്നത വനപാലകരുടെ മേൽനോട്ടത്തിൽ വനസംരക്ഷണ സമിതി രൂപവത്കരിച്ചു. യോഗം കണ്ണൂർ ഡി.എഫ്.ഒ പി. കാർത്തിക് ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ റേഞ്ച് ഓഫിസർ സുധീർ നരോത്ത് അധ്യക്ഷത വഹിച്ചു. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ഫിലോമിന തുമ്പൻ തുരുത്തിയിൽ, തങ്കമ്മ മേലെക്കുറ്റ്, ശാന്തിഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിവികാരി പ്രകാശ്, ശ്രീരാമകൃഷ്ണ മിഷൻ പ്രതിനിധി എം.ബി. ബാലകൃഷ്ണൻ, കേളകം, കൊട്ടിയൂർ പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പാലുകാച്ചിമല ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ട്രക്കിങ് മാർച്ചിൽ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ട്രക്കിങ്ങിന്റെ ബേസ് ക്യാമ്പായ സെന്റ് തോമസ് മൗണ്ടിൽ ടിക്കറ്റ് കൗണ്ടർ, പാർക്കിങ് സ്ഥലം, ശൗചാലയ സൗകര്യം എന്നിവ ഒരുക്കും. സഞ്ചാരികളുടെ സുരക്ഷക്കായി ഗാർഡുകളെയും നിയമിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.