കണ്ണൂർ: ഹോൾട്ടികൾചർ മിഷൻ നടപ്പാക്കുന്ന 'അടുക്കളക്ക് അടുക്ക് കൃഷി' പദ്ധതിയുടെ ഭാഗമായി കണ്ണൂർ കോർപറേഷൻ ഓഫിസ് വളപ്പിൽ സ്ഥാപിച്ച വെർട്ടിക്കൽ ഗാർഡന്റെ ഉദ്ഘാടനം മേയർ ടി.ഒ. മോഹനൻ നിർവഹിച്ചു. ഡെപ്യൂട്ടി മേയർ കെ. ഷബീന അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാന്മാരായ എം.പി. രാജേഷ്, പി. ഷമീമ, കൗൺസിലർമാരായ മുസ്‍ലിഹ് മഠത്തിൽ, പി.വി. ജയസൂര്യൻ, കെ. സുരേഷ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ ഇ.കെ. അജിമോൾ, എം.ടി. അനൂപ്, അസി. ഡയറക്ടർ സീമ സഹദേവൻ തുടങ്ങിയവർ സംബന്ധിച്ചു. സ്ഥലപരിമിതിമൂലം പച്ചക്കറി കൃഷി ചെയ്യാൻ സാധിക്കാത്ത നിരവധിയാളുകൾ നഗരപ്രദേശങ്ങളിൽ താമസിക്കുന്നുണ്ട്. ഇവർക്കായി സംസ്ഥാന ഹോർട്ടികൾചർ മിഷൻ നടപ്പാക്കുന്ന പദ്ധതിയാണ് 'അടുക്കളക്ക് അടുക്ക് കൃഷി'. ഒരു സ്ക്വയർ മീറ്റർ വിസ്തൃതിയിൽ സ്ഥാപിക്കാൻ കഴിയുന്ന നാല് അടുക്കുകളുള്ള വെർട്ടിക്കൽ ഗാർഡൻ സ്ട്രക്ച്ചറിനൊപ്പം 16 ചെടിച്ചട്ടികൾ, നടീൽ മാധ്യമം (ചകിരിച്ചോർ), ചീര, മുളക്, പാലക്ക്, മല്ലി, കത്തിരി, തക്കാളി, ബീൻസ് എന്നീ വിളകളുടെ വിത്ത്, സസ്യ പോഷണ -സംരക്ഷണ പദാർഥങ്ങൾ, 25 ലിറ്റർ സംഭരണശേഷിയുള്ള തുള്ളിനന സൗകര്യം എന്നിവ ഉണ്ടായിരിക്കും. ചക്രങ്ങൾ ഘടിപ്പിച്ചിട്ടുള്ളതിനാൽ സൂര്യപ്രകാശ ലഭ്യതക്കനുസരിച്ച് സ്ഥാനം മാറ്റാം. കണ്ണൂർ കോർപറേഷൻ പരിധിയിലെ താമസക്കാരായ ഗുണഭോക്താക്കൾക്കായി 330 യൂനിറ്റുകൾ 75 ശതമാനം ധനസഹായത്തോടുകൂടി നൽകും. പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുമായി www.shm.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.