കണ്ണൂരിൽനിന്ന് ബംഗളൂരുവിലേക്ക് വാ​ക്കത്തോണുമായി കെ.എം.സി.സി

കണ്ണൂർ: ഓൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു സെൻട്രൽ കമ്മിറ്റി ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂരിൽനിന്ന് ബംഗളൂരുവിലേക്ക് വാക്കത്തോൺ സംഘടിപ്പിക്കും. മാർച്ച് ഒന്നിന് കണ്ണൂർ ഗാന്ധി സ്ക്വയറിൽനിന്ന് ആരംഭിക്കുന്ന വാക്കത്തോൺ മാർച്ച് 10ന് ബംഗളൂരു ടൗൺ ഹാൾ പരിസരത്ത് സമാപിക്കും. ചൊവ്വാഴ്ച രാവിലെ ഏഴിന് കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സ്വീകരണ കേന്ദ്രങ്ങളിൽ കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ സഹകരണത്തോടെ സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പും നടത്തും. 30 അംഗ സംഘമാണ് സ്ഥിരാംഗങ്ങളായി കണ്ണൂർ മുതൽ ബംഗളൂരുവരെ കാൽനടയായി പോകുക. ഓൾ കേരള കെ.എം.സി.സി ദേശീയ പ്രസിഡന്റ് എം.കെ. നൗഷാദ്, ബംഗളൂരു പ്രസിഡന്റ് ടി. ഉസ്മാൻ, മൊയ്തു മാണിയൂർ, പി.കെ. സിറാജ് എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.