പയ്യന്നൂർ: വിളയാങ്കോട് സെന്റ് മേരീസ് എൽ.പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥി യദുദേവ്, കടന്നപ്പള്ളി യു.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥി അനുദേവ് എന്നിവരുടെ 'വർണശലഭങ്ങൾ' ചിത്ര പ്രദർശനം കേരള ലളിതകല അക്കാദമി പയ്യന്നൂർ ആർട്ട് ഗാലറിയിൽ ആരംഭിച്ചു. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് ആറുവരെയാണ് പ്രദർശനം. കെ.കെ. സുരേഷ് മാസ്റ്ററുടെ അധ്യക്ഷതയിൽ ശിൽപി ഉണ്ണി കാനായി പ്രദർശനം ഉദ്ഘാടനം ചെയ്തു. ക്ലിന്റു പവിത്രൻ, സിസ്റ്റർ ഡീന, പി. വിജയൻ, പി. ഉണ്ണികൃഷ്ണൻ, പി. സുധീഷ് എന്നിവർ സംസാരിച്ചു. ----------------------------- പി.വൈ.ആർ ആർട്ട് ഫെസ്റ്റ്:: പയ്യന്നൂർ ആർട്ട് ഗാലറിയിൽ ചിത്രപ്രദർശനം ഉണ്ണി കാനായി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.