ശ്രീകണ്ഠപുരം: അശ്ലീല സീഡികളും സിനിമകളുടെ വ്യാജ സീഡികളും വില്‍പന നടത്തിയ കേസില്‍ കുടിയാൻമലയിലെ സീഡി കടയുടമക്ക് തടവും പിഴയും. കുടിയാന്‍മല ടൗണിലെ ശാലോം സീഡി സെന്റര്‍ ഉടമ ഇടശേരിയില്‍ ആന്റണി എന്ന ബിജുവിനെയാണ് തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് സാജിദ് അണ്ടത്തോട് തച്ചന്‍ ശിക്ഷിച്ചത്. രണ്ടുമാസം തടവും 2000 രൂപ പിഴയുമാണ് ശിക്ഷ. 2011ല്‍ ആലക്കോട് സി.ഐയുടെ ചുമതലയുണ്ടായിരുന്ന ശ്രീകണ്ഠപുരം സി.ഐ ജോഷി ജോസാണ് സ്ഥാപനത്തിൽ പരിശോധന നടത്തി സീഡികള്‍ പിടിച്ചെടുത്തത്. പ്രോസിക്യൂഷനുവേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ എ.എം. ഷീജ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.