ഗ്രീൻ വാലി കമ്പിൽ ജേതാക്കൾ

ഇരിക്കൂർ: ഡൈനാമോസ് ഇരിക്കൂറിന്റെ ആഭിമുഖ്യത്തിൽ നടന്ന സായാഹ്​ന സെവൻസ് ഫുട്ബാൾ ടൂർണമെന്റ്​ സമാപിച്ചു. ഫൈനലിൽ ഗ്രീൻ വാലി കമ്പിൽ എതിരില്ലാത്ത രണ്ടുഗോളിന് ഫലാഫീൽ ശ്രീകണ്​ഠപുരത്തെ പരാജയപ്പെടുത്തി. ഡൈനാമോസ് പ്രസിഡൻറ്​ കെ.ആർ. അബ്ദുൽ ഖാദറിന്റെ അധ്യക്ഷതയിൽ ഇരിക്കൂർ പഞ്ചായത്ത് പ്രസിഡൻറ്‌ ടി.സി. നസിയത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു. യു.എ.ഇ ഡൈനാമോസ് സ്പോൺസർ ചെയ്ത സമ്മാന തുക 30,000 രൂപ എ.പി. മർസൂഖും രണ്ടാം സ്ഥാനക്കാർക്ക്​ എ.എഫ്.സി സ്പോൺസർ ചെയ്ത 20,000 രൂപ മാനേജിങ്​ പാർട്ണർ ആർ.പി. നാസറും കൈമാറി. ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഷഫീൽ (ഗ്രീൻ വാലി കമ്പിൽ), ബെസ്റ്റ് ഗോൾ കീപ്പർ മിഥുൻ (ഫലാഫീൽ എഫ്.സി), ബെസ്റ്റ് ഡിഫൻഡർ ഷിബിൻ (ഗ്രീൻവാലി കമ്പിൽ), ടോപ് സ്കോറർ റെനീസ് (ഫലാഫീൽ എഫ്.സി), എമർജിങ് പ്ലെയർ ജസീൽ (ഡൈനാമോസ് എഫ്.സി) എന്നിവരെയും ഫെയർ പ്ലേ അവാർഡിന് ഡൈനാമോസ് ഇരിക്കൂറിനെയും തിരഞ്ഞെടുത്തു. ഫൈനൽ മത്സര ചടങ്ങിൽ ഷമീം, ഷാജഹാൻ, അബ്ദുൽറഹ്മാൻ, ഫാസിൽ, ഡൈനാമോസ് പ്രതിനിധികളായ സാജിദ്, ഷുക്കൂർ, രാജൻ, കെ.സി. അബ്ദുൽറഹ്മാൻ എന്നിവർ പങ്കെടുത്തു. സി.സി. ഹനീഫ, റാസിഖ് കീത്തടത്ത് എന്നിവർ നേതൃത്വം നൽകി. നിസ്താർ കീത്തടത്ത് സ്വാഗതം പറഞ്ഞു. ---------------------- ചിത്രം : ഡൈനാമോസ് സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ജേതാക്കളായ ഗ്രീൻ വാലി കമ്പിൽ ടീമിന് ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ടി.സി. നസിയത്ത് ടീച്ചർ ട്രോഫി നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.