കീഴൂർ മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

ഇരിട്ടി: ആറുദിവസം നീളുന്ന കീഴൂർ മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തിന് തുടക്കമായി. ഉത്സവത്തിന് തുടക്കംകുറിച്ച്​ തന്ത്രി ഇടവലത്ത് പുടയൂർമന കുബേരൻ നമ്പൂതിരിപ്പാടാണ് കൊടിയേറ്റ് നടത്തിയത്. വൈകീട്ട്​ നടന്ന കലവറ നിറക്കൽ ഘോഷയാത്രയിൽ നിരവധി സ്ത്രീകൾ പങ്കെടുത്തു. കൊടിയേറ്റത്തിനുശേഷം നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ ക്ഷേത്രസമിതി പ്രസിഡന്റ് പി.എൻ. കരുണാകരൻ നായർ അധ്യക്ഷത വഹിച്ചു. കേരള ആധ്യാത്​മിക പ്രഭാഷണ സമിതി ​സെക്രട്ടറി പി.എസ്. മോഹനൻ കൊട്ടിയൂർ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രസമിതി സെക്രട്ടറി എം. ഹരീന്ദ്രനാഥ്‌ റിപ്പോർട്ട് അവതരിപ്പിച്ചു. ഇരിട്ടി നഗരസഭ കൗൺസിലർ പി.പി. ജയലക്ഷ്മി, കെ.പി. കുഞ്ഞിനാരായണൻ മാസ്റ്റർ, സി. പ്രഭാകരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.