'ഫോറം ഫോർ മീഡിയ ഫ്രീഡം' രൂപവത്കരിച്ചു

തലശ്ശേരി: മീഡിയവൺ വിലക്കിനെതിരെ പ്രഫ. എ.പി. സുബൈർ ചെയർമാനായി തലശ്ശേരിയിൽ . യോഗത്തിൽ കളത്തിൽ ബഷീർ അധ്യക്ഷത വഹിച്ചു. പ്രഫ. എ.പി. സുബൈർ, ഉസ്മാൻ വടക്കുമ്പാട്, എൻ. പ്രശാന്ത്, സി. അബ്ദുന്നാസിർ, എൻ.സി. ബഷീർ, എൻ. സിറാജുദ്ദീൻ, എ.പി. അജ്മൽ, ഇ.വി. മുഹമ്മദ് ശമീം എന്നിവർ സംസാരിച്ചു. 23ന് വൈകീട്ട് മൂന്നിന് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് മാധ്യമ സ്വാതന്ത്ര്യ വിലക്കിനെതിരെ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.