തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന കണ്ണൂർ ജില്ല സി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ് ബി ടീം ആറ് വിക്കറ്റിന് തലശ്ശേരി ക്രൈസ്റ്റ് കോളജിനെ പരാജയപ്പെടുത്തി തുടർച്ചയായ നാലാം വിജയത്തോടെ സെമിയിൽ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത ക്രൈസ്റ്റ് കോളജ് നിശ്ചിത 20 ഓവറിൽ 115 റൺസിന് ഓൾ ഔട്ടായി. മറുപടിയായി ഫോർട്ട് ക്രിക്കറ്റ് ക്ലബ് ബി ടീം 19.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യം നേടി. മൂന്ന് വിക്കറ്റ് വീഴ്ത്തി ഫോർട്ട് ക്രിക്കറ്റ് ക്ലബ് ബി ടീം താരം സി. മുഹമ്മദ് ദിൻഷാൻ മാൻ ഓഫ് ദി മാച്ചായി. ഉച്ചക്ക് നടന്ന രണ്ടാം മത്സരത്തിൽ തലശ്ശേരി വാലിയൻറ് ക്രിക്കറ്റ് ക്ലബ് 94 റൺസിന് ടെലിച്ചറി ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത വാലിയൻറ് ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. മറുപടിയായി ടെലിച്ചറി ക്രിക്കറ്റ് ക്ലബ് 15.4 ഓവറിൽ 65 റൺസിന് ഓൾ ഔട്ടായി. പുറത്താകാതെ 89 റൺസെടുത്ത് വാലിയൻറ് ക്രിക്കറ്റ് ക്ലബ് താരം ഒ.വി. ഫിറോസ് മാൻ ഓഫ് ദി മാച്ചായി. ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ് പ്രിയദർശിനി ക്ലബിനെയും തലശ്ശേരി വാലിയൻറ് ക്രിക്കറ്റ് ക്ലബ് കൊട്ടാരം ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.