പുരസ്കാരം നൽകി

തലശ്ശേരി: സാമൂഹിക പ്രവര്‍ത്തകനായിരുന്ന ഡോ. എം. അഹ്മദിന്‍റെ പേരിൽ തലശ്ശേരി മുസ്​ലിം അസോസിയേഷൻ ഏർപ്പെടുത്തിയ പുരസ്കാരം എഴുത്തുകാരനും ഗ്രന്ഥകര്‍ത്താവുമായ കെ.സി. സലീമിന് ഡോ. ടി.പി. മുഹമ്മദ് സമ്മാനിച്ചു. 20,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. ചടങ്ങിൽ ടി.എം.എ പ്രസിഡന്റ് എ.പി. അഹ്മദ് അധ്യക്ഷത വഹിച്ചു. പ്രഫ. എ.പി. സുബൈർ, പി.വി. റയീസ്, അഡ്വ. ടി.പി. സാജിദ്, എ.പി. കുഞ്ഞാമു, പി.വി. സെയ്ദ് മുഹമ്മദ്, പി.എം. അബ്ദുൽ ബഷീർ എന്നിവർ സംസാരിച്ചു. അവാർഡ് ജേതാവ് കെ.സി. സലീം മറുപടി പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി സി.എ. അബൂബക്കർ സ്വാഗതവും സെക്രട്ടറി കെ.പി. മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു. ----------------------- പടം...... തലശ്ശേരി മുസ്​ലിം അസോസിയേഷൻ ഏർപ്പെടുത്തിയ ഡോ. എം. അഹ്മദ് പുരസ്കാരം കെ.സി. സലീമിന് ഡോ. ടി.പി. മുഹമ്മദ് സമ്മാനിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.