പൊതുസ്ഥലത്ത് മാലിന്യം തള്ളി

പാനൂർ: കൂരാറ ഐ.വി ദാസ് മന്ദിരത്തിന് സമീപത്തെ റോഡിൽ കഴിഞ്ഞ ദിവസം പുലർച്ച ബൈക്കിലെത്തിയ സംഘം മാലിന്യംനിറച്ച പ്ലാസ്റ്റിക് സഞ്ചികൾ തള്ളി. സമീപത്ത് സ്ഥാപിച്ച കാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പൊലീസിൽ പരാതി നൽകി. പൊതുസ്ഥലത്തെ മാലിന്യം തള്ളലിനെതിരെ മൊകേരി പഞ്ചായത്ത് പ്രദേശത്ത് ബോധവത്​കരണം നടത്തിവരുന്നതിനിടയിലാണ് സാമൂഹിക വിരുദ്ധരുടെ നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.