കണ്ണൂർ: 'ഗോദ്സേ എന്റെ മാതൃക' എന്ന വിഷയത്തെ ആസ്പദമാക്കി ഗുജറാത്തിൽ യുവജനക്ഷേമ വകുപ്പ് ഔദ്യോഗിക തലത്തിൽ വിദ്യാർഥികൾക്കായി പ്രസംഗ മത്സരം സംഘടിപ്പിച്ചത് കേന്ദ്ര സർക്കാറും സംഘ്പരിവാർ ശക്തികളും നിരന്തരം തുടരുന്ന ഗാന്ധി നിന്ദയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ പറഞ്ഞു. ജില്ല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് കെ.കെ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഇ.പി.ആർ. വേശാല, യു. ബാബു ഗോപിനാഥ്, ഐ.എൻ.എൽ.സി പ്രസിഡന്റ് എം. ഉണ്ണികൃഷ്ണൻ, കെ.പി. ദിലീപ്, യു.പി. മുഹമ്മദ് കുഞ്ഞി, എ. അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.