ശ്രീകണ്ഠപുരം: പയ്യാവൂര്‍ ഊട്ടുത്സവത്തിന്റെ ഭാഗമായുള്ള ഓമനക്കാഴ്ചക്കായി ചൂളിയാട് ഗ്രാമം ഒരുങ്ങി. 22ന് നടക്കുന്ന ഓമനക്കാഴ്ചക്കാവശ്യമായ അടുക്കൻ കുലകൾ പഴുക്കാനായി കുഴിയിൽവെച്ചു. ചൂളിയാട്ടെ തീയ സമുദായക്കാർക്കാണ് ഓമനക്കാഴ്ചയുടെ അവകാശം. ഒരുവീട്ടിലെ പുരുഷന് രണ്ട് വാഴക്കുല വീതം എന്നാണ് കണക്ക്. അടുത്ത പ്രദേശങ്ങളായ മലപ്പട്ടം, പാവന്നൂർ, കാഞ്ഞിലേരി, മയ്യിൽ, കുറ്റ്യാട്ടൂർ, ബ്ലാത്തൂർ, ചേടിച്ചേരി, കൊടോളിപ്രം, കൊളപ്പ തുടങ്ങിയ പ്രദേശങ്ങളിൽനിന്നും അടുക്കന്‍ വാഴക്കുലകളെത്തിക്കും. വെള്ളിയാഴ്ച വൈകീട്ട് ചൂളിയാട്ടെ തൈവളപ്പ്, തടത്തിൽകാവ്, നല്ലൂർ, ചമ്പോച്ചേരി, മഠത്തിൽവളപ്പ് എന്നീ തറവാടുകളിലെ പ്രത്യേകമൊരുക്കിയ കുഴികളിലാണ് വാഴക്കുലകൾ പഴുക്കാനായി വെച്ചത്. 21ന് പുറത്തെടുക്കുന്ന കുലകള്‍ കുഴികള്‍ക്ക് സമീപമുള്ള പന്തലുകളില്‍ തൂക്കിയിടും. 22ന് രാവിലെ വ്രതശുദ്ധിയോടെ ചെറുപ്പക്കാർ തടത്തില്‍ക്കാവില്‍ നിന്ന് പഴക്കുലകളും ഇളനീരും ചുമലിലേന്തി ഓമനക്കാഴ്ച പുറപ്പെടും. നഗ്നപാദരായി അഞ്ച് കേന്ദ്രങ്ങളിലൂടെ 18 കിലോമീറ്ററോളം സഞ്ചരിച്ചാണ് ഇരൂഡ് പുഴയും കടന്ന് വൈകീട്ടോടെ പയ്യാവൂര്‍ ശിവക്ഷേത്രത്തിലെത്തുന്നത്. നിരവധി നെയ്യമൃത് മഠങ്ങളില്‍ വ്രതശുദ്ധിയോടെ കഴിയുന്നവർ അന്ന് പുലർച്ച ക്ഷേത്രത്തിലെത്തി നെയ്യൊപ്പിക്കും. ഉച്ച രണ്ടിന് ആനപ്പുറത്ത് തിടമ്പെഴുന്നള്ളത്തും തിരുനൃത്തവും കോമരത്തച്ഛന്റെയും നെയ്യമൃത്കാരുടെയും കുഴിയടുപ്പില്‍ നൃത്തവും നടക്കും. വൈകീട്ട് നാലിന് ഓമനക്കാഴ്ച ക്ഷേത്രത്തിലെത്തുന്നതോടെ കുടകര്‍ മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.