സൗരതേജസ് ബോധവത്കരണവും സ്പോട്ട് രജിസ്ട്രേഷനുമായി അനർട്ട്

കണ്ണൂർ: ഊർജ വകുപ്പിന് കീഴിലുള്ള അനർട്ട് നടപ്പിലാക്കി വരുന്ന ഗാർഹിക സൗരോർജ പ്ലാന്റുകളുടെ സ്പോട്ട് രജിസ്ട്രേഷനും ബോധവത്കരണവും ഫെബ്രുവരി 21,22,23 തീയതികളിൽ അനർട്ട് ജില്ല ഓഫിസിന് സമീപം അർബൻ സ്ക്വയർ ഹാളിൽ നടക്കുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സൗരതേജസ് പദ്ധതിയുടെ ഭാഗമായി രണ്ട് കിലോവാട്ട് മുതൽ 10 കിലോ വാട്ട് ശേഷിവരെ സ്ഥാപിക്കുന്ന സൗരോർജ പ്ലാന്റുകൾക്ക് 40 ശതമാനം വരെ സബ്സിഡി ലഭിക്കും. പദ്ധതിയുടെ കാമ്പയിൻ പങ്കാളികളായ ഊർജമിത്ര കേന്ദ്രങ്ങൾ ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി രജിസ്ട്രേഷൻ നടത്തുന്നുണ്ട്. ഊർജമിത്ര കല്യാശ്ശേരി 21ന് കണ്ണപുരം ഗ്രാമ പഞ്ചായത്തിലും 22ന് മാടായി ഗ്രാമ പഞ്ചായത്തിലും 23ന് കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലും ഊർജമിത്ര അഴീക്കോട് 21, 22 തീയതികളിൽ അഴീക്കോട് സർവിസ് സെന്ററിലും 23ന് നാറാത്ത് ഗ്രാമപഞ്ചായത്തിലും ഊർജമിത്ര പയ്യന്നൂർ 21, 22, 23 തീയതികളിൽ സർവിസ് സെന്ററിലും ഊർജ മിത്ര മട്ടന്നൂർ 23ന് ഇരിട്ടി താലൂക്ക് ഓഫിസിന് സമീപത്തും സ്പോട്ട് രജിസ്ട്രേഷൻ നടത്തും. പദ്ധതി വിശദവിവരങ്ങൾ നേരിട്ട് മനസ്സിലാക്കാനും രജിസ്റ്റർ ചെയ്യാനും, ഇഷ്ടമുള്ള ഡെവലപ്പറെ തിരഞ്ഞെടുക്കാനും സ്പോട്ട് രജിസ്ട്രേഷൻ മുഖേന അവസരം ലഭിക്കും. രജിസ്റ്റർ ചെയ്യാൻ താൽപര്യമുള്ളവർ വൈദ്യുതി ബില്ല്, ആധാർ കാർഡ്, അഡ്വാൻസ് തുകയായ 1,180 രൂപ എന്നിവ സഹിതം പങ്കെടുക്കണം . എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി ബാങ്ക് മുഖേന വായ്പ സൗകര്യവും ലഭ്യമാണ്. കാർഷിക മേഖലയിൽ സൗരോർജ വൈദ്യുതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികൾക്ക് 60ശതമാനം സബ്സിഡി ലഭിക്കും. വൈദ്യുതേതര കാർഷിക പമ്പുകൾക്കുപകരം സൗരോർജ പമ്പ് സ്ഥാപിക്കുന്നതിനും വൈദ്യുതി ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ കാർഷിക ആവശ്യത്തിന് സൗരോർജ പമ്പ് സ്ഥാപിക്കുന്നതിനും സബ്സിഡി ലഭ്യമാണ്. നിലവിൽ കാർഷിക കണ്​ഷനുള്ള പമ്പുകൾക്ക് ശേഷി അനുസരിച്ച് ഗ്രിഡ് ബന്ധിത സൗരോർജ പ്ലാന്റുകൾ സബ്സിഡിയിൽ സ്ഥാപിക്കാം. അധികം ഉൽപാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് കൊടുത്ത് അധിക വരുമാനം നേടാനും കഴിയും. കൂടുതൽ വിവരങ്ങൾക്ക് അനർട്ട് ജില്ല ഓഫിസ് -0497-2700051,9188119413, ഊർജ മിത്ര കല്യാശ്ശേരി -7025981361, ഊർജ മിത്ര അഴീക്കോട് -9604385661, ഊർജ മിത്ര മട്ടന്നൂർ -9188592492 , ഊർജമിത്ര പയ്യന്നൂർ - 6238502900 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. അനർട്ട് ജില്ല എൻജിനീയർ കെ. മുഹമ്മദ് റാഷിദ്, ടെക്നിക്കൽ അസിസ്റ്റന്റ് ഇ.കെ. ചന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.