ബോംബേറിൽ യുവാവിന്‍റെ കൊല; നാടൻ ബോംബെന്ന്​ പൊലീസ്​; പ്രതിയുമായി തെളിവെടുത്തു

കണ്ണൂർ: തോട്ടട പന്ത്രണ്ടുകണ്ടി റോഡിൽ വിവാഹ വീടിനടുത്തുണ്ടായ ബോംബേറിൽ യുവാവ്​ കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ പ്രതി ഏച്ചൂർ സ്വദേശി അക്ഷയ്​യുമായി പൊലീസ്​ തെളിവെടുത്തു. പ്രതികൾ ഏറുപടക്കം വാങ്ങി സ്‌ഫോടക വസ്തുക്കൾ ചേർത്താണ് നാടൻ ബോംബുണ്ടാക്കിയതെന്നാണ്​ പൊലീസിന്‍റെ വിശദീകരണം. ഇതിന്‍റെ ഭാഗമായി താഴെചൊവ്വയിലെ പടക്ക ക്കടയിലെത്തിച്ചാണ്​ പ്രതിയെ തെളിവെടുപ്പ്​ നടത്തിയത്​. ഇവിടെ നിന്ന്​ നിരവധി ഏറുപടക്കങ്ങൾ വാങ്ങി വെടിമരുന്ന്​ ശേഖരിച്ച്​ നാടൻ ബോംബ്​ നിർമിക്കുകയായിരു​െന്നന്നാണ്​ പൊലീസിന്‍റെ വിശദീകരണം. കേസിൽ മുഖ്യപ്രതിയാണ്​ പൊലീസ്​. ബോംബെറിഞ്ഞ മിഥുൻ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. അക്ഷയ്‌ കുറ്റംസമ്മതിച്ചെന്നും പൊലീസ് അറിയിച്ചിരുന്നു. കൊലപാതകം, സ്ഫോടകവസ്തു കൈകാര്യം ചെയ്യൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൊല്ലപ്പെട്ട ജിഷ്ണുവിനും അക്ഷയ്​ക്കും പുറമെ, മിഥുനുംബോംബിനെക്കുറിച്ച് അറിയാമായിരുന്നു എന്നാണ് പൊലീസ്​ നിഗമനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.