ബോം​ബെറിഞ്ഞ്​ കൊല; പ്രതികൾക്ക്​ സി.പി.എം പിന്തുണയെന്ന്​ മേയർ

കണ്ണൂർ: ഞായറാഴ്ച തോട്ടടയിൽ നടന്ന ബോംബേറ്​ കേസിലെ പ്രതികൾക്ക്​ സി.പി.എം പിന്തുണയെന്ന ആരോപണവുമായി ​കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ. ബോംബെറിഞ്ഞ സംഘവും കൊല്ലപ്പെട്ട ജിഷ്ണുവും സജീവ സി.പി.എം പ്രവർത്തകരാണ്​. ബോംബ്​ പ്രതികൾക്ക്​ എങ്ങനെ ലഭിച്ചുവെന്നത്​ ദുരൂഹമാണ്​. ഇതിൽ കാര്യക്ഷമമായ പൊലീസ്​ അന്വേഷണം നടത്തണം. കേസിൽ ഉൾപ്പെട്ട പ്രതികൾ ചേലോറ മാലിന്യ ട്രഞ്ചിങ്ങ്​ ഗ്രൗണ്ടിൽ ബോംബെറിഞ്ഞ്​ പരിശീലനം നടത്തിയിട്ടുണ്ട്​. ശനിയാഴ്ച അർധരാത്രി ഒരു മണിയോടെ ചേലോറ ട്രഞ്ചിങ്​ ഗ്രൗണ്ടിൽ ബോംബ്​ സ്​ഫോടനം നടന്നിരുന്നു. ഇത്​ പ്രതികൾ ബോംബ്​ എറിഞ്ഞ്​ പലിശീലനം നടത്തി എന്നതിന്​ തെളിവാണ്​. ഇതിലെല്ലാം വ്യക്​തമായ അന്വേഷണം നടത്തണമെന്നും മേയർ പറഞ്ഞു. .................................................................. പൊലീസിന്​ വീഴ്ച പറ്റിയിട്ടില്ല -എ.സി.പി കണ്ണൂർ: തോട്ടടയിൽ ബോംബേറിൽ യുവാവ്​ കൊല്ലപ്പെട്ടതിന്​ ശേഷമുള്ള നടപടിക്രമങ്ങളിൽ പൊലീസിന്​ വീഴ്​ച പറ്റിയിട്ടില്ലെന്ന്​ എ.സി.പി പി.പി. സദാനന്ദൻ. കൊല​ചെയ്യപ്പെട്ട ജിഷ്ണുവിന്‍റെ മൃതദേഹം ഒന്നര മണിക്കൂറോളം റോഡിൽ തന്നെ കിടന്നിരുന്നു. ഇതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. എന്നാൽ, അക്രമത്തിൽ പരിക്ക്​ പറ്റിയാൽ മാത്രമാണ്​ ഒരാളെ ഉടൻ ആശുപത്രിയിലെത്തിക്കുക. കൊല്ലപ്പെട്ട ജിഷ്ണുവിന്‍റെ​ തല ചിന്നിച്ചിതറിയ നിലയിലായിരുന്നു. ഇതിന്‍റെ ഭാഗമായി ഇൻക്വസ്റ്റ്​ നടപടികൾ പൂർത്തിയാക്കേണ്ടതായിട്ടുണ്ട്​. ഇതിനാലാണ്​ ഒന്നര മണിക്കൂർ മൃതദേഹം മാറ്റാതെ വെച്ചതെന്നും എ.സി.പി മാധ്യമങ്ങളോട്​ പറഞ്ഞു. സംഭവത്തിന്​ ശേഷം പൊലീസിന്​ വീഴ്ച പറ്റിയെന്ന്​ ആരോപിച്ച്​ സ്ഥലത്ത്​ യു.ഡി.എഫ്​ പ്രവർത്തകർ തടിച്ചു​ കൂടുകയും തുടർന്ന് ​എൽ.ഡി.എഫ്​ പ്രവർത്തകരുമായി വാക്കേറ്റവുമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.