പൊതുവിടം ജനങ്ങളുടേതും; രാത്രിയിൽ നടന്ന് മഹിളകൾ

പി.വൈ.ആർ നടത്തം::: പയ്യന്നൂരിൽ രാത്രി നടത്തം നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത ഉദ്ഘാടനം ചെയ്യുന്നു പയ്യന്നൂർ: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിന്​ ഓറഞ്ച് ദി വേൾഡ് കാമ്പയിന്‍റെ ഭാഗമായി പയ്യന്നൂർ നഗരസഭയും വനിത, ശിശു വകുപ്പും സംയുക്തമായി രാത്രിനടത്തം സംഘടിപ്പിച്ചു. ചെയർപേഴ്‌സൻ കെ.വി. ലളിത ഉദ്ഘാടനം ചെയ്തു. രാത്രി പയ്യന്നൂർ പെരുമ്പയിൽനിന്നും ആരംഭിച്ച് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ സി. ജയ അധ്യക്ഷത വഹിച്ചു. വി.വി. സജിത, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ പി.പി. ലീല, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ വി. വിഭ, എ.പി. ചിത്രലേഖ തുടങ്ങിയവർ സംസാരിച്ചു. പയ്യന്നൂർ നഗരസഭ ഭരണസമിതി വനിത അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ, മഹിള സംഘടന പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.