കുഴികളിൽ സൈൻ ബോർഡ് സ്ഥാപിക്കാത്തത് ദുരിതമായി കൂത്തുപറമ്പ്: ഗോകുല തെരുവിൽ ജല അതോറിറ്റി തീർത്ത ചതിക്കുഴികൾ വാഹന യാത്രക്കാർക്ക് ഭീഷണിയാവുന്നു. പൈപ്പ് പൊട്ടിയ സ്ഥലം മൂടിയപ്പോൾ രൂപപ്പെട്ട കുഴികളിൽ സൈൻ ബോർഡ് സ്ഥാപിക്കാത്തതാണ് പ്രശ്നങ്ങൾക്കിടയാക്കുന്നത്. കാഞ്ചികാമാക്ഷി അമ്മൻ ക്ഷേത്രത്തിന് സമീപത്തായി മൂന്ന് സ്ഥലങ്ങളിലാണ് റോഡിൽ കുഴിയെടുത്തിട്ടുള്ളത്. താരതമ്യേന വീതി കുറഞ്ഞ റോഡിൽ കുഴിയെടുത്തതോടെ പ്രയാസപ്പെട്ടാണ് വാഹനങ്ങൾ പോകുന്നത്. സൈൻ ബോർഡിനുപകരം ചെടിക്കമ്പുകളാണ് കുഴികളിൽ കുത്തിവെച്ചിട്ടുള്ളത്. രണ്ടോ മൂന്നോ ദിവസം കൊണ്ട് ഇലകൾ കരിഞ്ഞുണങ്ങുന്നതോടെ ചെടിക്കമ്പുകളും അപ്രത്യക്ഷമാകും. ഇതോടെ വാഹനങ്ങൾ കുഴിയിൽ കയറിയിറങ്ങുന്നത് പതിവായി. നിരന്തരം പൈപ്പ് പൊട്ടിയതിനെ തുടർന്ന് ജല അതോറിറ്റിയുടെ നേതൃത്വത്തിലാണ് ഗോകുലതെരുവിൽ കുഴികളെടുത്തത്. അപകടം പതിയിരിക്കുന്ന റോഡിൽ സൈൻ ബോർഡ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.