കെ-റെയിൽ: പയ്യന്നൂരിൽ സർവേക്കുറ്റിക്ക് കരിങ്കൊടി കെട്ടി

-പഠനത്തോട് സഹകരിക്കില്ലെന്ന് ജനങ്ങളുടെ പ്രഖ്യാപനം പയ്യന്നൂർ: കെ-റെയിൽ പദ്ധതിക്കെതിരെ ജനങ്ങൾ പയ്യന്നൂർ കാനത്ത് സർവേക്കല്ലിൽ കരിങ്കൊടി കെട്ടി പ്രതിഷേധിച്ചു. കെ-റെയിൽ സാമൂഹികാഘാത പഠനം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം. വിവരശേഖരണത്തിനെത്തുന്നവരോട് സഹകരിക്കേണ്ടതില്ലെന്നും നാട്ടുകാർ തീരുമാനിച്ചു. കെ-റെയിൽ സിൽവർലൈൻ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മ കാനത്തെ എറക്കളവൻ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. സമരസമിതി കൺവീനർ വി.കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സമരപ്രവർത്തക കിഴക്കെവീട്ടിൽ യശോദമ്മ, എ.പി. നാരായണൻ, നഗരസഭ പ്രതിപക്ഷ നേതാവ് കെ.കെ. ഫൽഗുനൻ, ടി.വി. നാരായണൻ, സി.വി. ബാലൻ, പി.വൈ. ഡേവിഡ്, വാസുദേവൻ നമ്പൂതിരി, ടി.വി. രഘു, കെ.വി. പ്രീതി, ടി.ടി. സഹജൻ, ആർ. രതീഷ് ബാബു, ജനാർദനൻ കുറുവാട്ടിൽ, പിലാക്കൽ അശോകൻ, ടി.എസ്. ശ്രീധരനുണ്ണി, അപ്പുക്കുട്ടൻ കാരയിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.